Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Attack

Idukki

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മാ​താ​വി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണം: ക​ർ​ഷ​ക​സം​ഘം

ചെ​റു​തോ​ണി: ചി​ന്ന​ക്ക​നാ​ലി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മാ​താ​വി​ന്‍റെ മ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ക​ർ​ഷ​സം​ഘം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പി​താ​വ് മ​ര​ണ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ആ​കെ ആ​ശ്ര​യ​മാ​യി​രു​ന്ന മാ​താ​വി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ഇ​ത് അ​ഞ്ചാ​മ​ത്തെ മ​നു​ഷ്യ ജീ​വ​നാ​ണ് വ​ന്യ​ജീ​വി​യാ​ക്ര​മ​ണ​ത്തി​ൽ ഇ​ല്ലാ​താ​വു​ന്ന​ത്. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ട​ൻ ത​ട​യു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ സ​ർ​ക്കാ​ർ അ​ഞ്ചു​പേ​ർ മ​രി​ക്കാ​നി​ട​യാ​യി​ട്ടും ചെ​റു​വി​ര​ൽ അ​ന​ക്കാ​ൻ​പോ​ലും ത​യാ​റാ​കു​ന്നി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം വ​നം മ​ന്ത്രി പ​റ​ഞ്ഞ​ത് വ​ന്യ ജീ​വി സം​ഘ​ർ​ഷം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ര​ണ്ടു വ​ർ​ഷം വേ​ണ​മെ​ന്നാ​ണ്. ഇ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. വ​ന്യ ജീ​വി സം​ഘ​ർ​ഷം ത​ട​യാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മം ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ബി​ല്ലി​ൽ ഒ​പ്പി​ടാ​ൻ രാ​ഷ്‌​ട്ര​പ​തി ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ​പോ​ലും യു​ഡി​എ​ഫോ കോ​ൺ​ഗ്ര​സോ ത​യാ​റാ​യി​ട്ടി​ല്ല.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ക​ർ​ഷ​ക​സം​ഘം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ബേ​ബി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ക​ർ​ഷ​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​ർ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഓ​​​​ൾ ഇ​​​​ന്ത്യ കി​​​​സാ​​​​ൻ ഖേ​​​​ത് മ​​​​സ്ദൂ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.

സം​​​​ഘ​​​​ട​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്. രാ​​​​ജീ​​​​വ​​​​ൻ മാ​​​​ർ​​​​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​അ​​​​ബ്ദു​​​​ൾ അ​​​​സീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി. നേ​​​​താ​​​​ക്ക​​​​ളാ​​​​യ എ​​​​ൻ. വി​​​​നോ​​​​ദ് കു​​​​മാ​​​​ർ, പി.​​​​ആ​​​​ർ. സ​​​​തീ​​​​ശ​​​​ൻ, പി.​​​​കെ. ഭ​​​​ഗ​​​​ത്, ബി. ​​​​ഭ​​​​ദ്ര​​​​ൻ, ധ്രു​​​​വ കു​​​​മാ​​​​ർ, എ.​​​​വി. അ​​​​ജ​​​​യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up